Connect with us

Kerala

വെടിക്കെട്ടപകടം: പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍

Published

|

Last Updated

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കിയ പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍ എ ഷൈനമോള്‍. വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞതായാണ് വാദം. എന്നാല്‍ വെടിക്കെട്ട് നടത്തരുതെന്ന് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലവിലുണ്ടെന്നറിഞ്ഞിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസ് വെടിക്കെട്ട് തടയാതിരുന്നത് അപക്വമായ നടപടിയാണ്. അനുമതി നിഷേധിച്ച ശേഷം ക്ഷേത്രഭാരവാഹികള്‍ തന്നെ വന്ന് കണ്ടിരുന്നു. എന്നാല്‍ സ്ഥലപരിമിതിയുള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് കൊല്ലം ജില്ലാ പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനുമതി വാങ്ങിയതിന് ശേഷം മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വെടിക്കെട്ടിന് വാക്കാല്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് കേട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Latest