വാര്‍ത്താസമ്മേളനത്തിനിടെ കെജരിവാളിന് നേരെ ഷൂ ഏറ്

Posted on: April 9, 2016 5:07 pm | Last updated: April 10, 2016 at 4:00 am
SHARE

arvind-kejriwal-shoe-thrower-pti_650x400_51460206823
ന്യൂഡല്‍ഹി: വാഹന നിയന്ത്രണം സംബന്ധിച്ച പത്ര സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ ഷൂ ഏറ്. ആം ആദ്മി സേന അംഗമാണ് കെജരിവാളിന് നേരെ ഷൂ എറിഞ്ഞത്. അഴിമതിക്ക് എതിരെ കെജരിവാള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പായില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഷൂ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചില്ല. പ്രതിയെ പോലീസ് പിടികൂടി.

നേരത്തെയും കെജരിവാളിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു സ്ത്രീ അദ്ദേഹത്തിന് നേരെ മഷിയെറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here