Connect with us

International

പനാമ ഇടപാട്: ഐസ് ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

Published

|

Last Updated

റെയ്ക്‌ജോവിക്: വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ രേഖകള്‍ പുറത്തായതിന് പിന്നാലെ ഐസ് ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലൗഗ്‌സണ്‍ രാജിവെച്ചു. കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണ നിക്ഷേപം പുറത്തായതിന് പിന്നാലെയാണ് രാജി. ഇന്ന് രാവിലെ പാര്‍ലിമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സിഗ്മണ്ടര്‍ പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്ററി ഗ്രൂപ്പ് യോഗം ചേര്‍ന്ന ശേഷമായിരുന്നു രാജിപ്രഖ്യാപനം.