പാലായിലെ മത്സരത്തില്‍ നിന്നും പി.സി തോമസ് പിന്മാറി

Posted on: April 5, 2016 10:01 am | Last updated: April 5, 2016 at 2:18 pm
SHARE

p c thomasകോട്ടയം: പാലായിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസ് മത്സരത്തില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് പിന്‍മാറ്റമെന്ന് പി.സി തോമസ് അറിയിച്ചു. കുടുംബപരവും വ്യക്തിപരവുമായി ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാനാണ് പിന്മാറുന്നതെന്നും. എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കുന്നത് ഒഴിവാക്കുന്നതിനാണ് മുന്‍കൂട്ടി തന്നെ പിന്മാറ്റ വിവരം അറിയിക്കുന്നതെന്നും പി.സി തോമസ് അറിയിച്ചു.
പാലായില്‍ കെ.എം മാണിക്കെതിരെ മത്സരിക്കുമെന്ന് പി.സി തോമസ് നേരത്തെ അറിയിച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന്‍ കൂടി എത്തിയതോടെ പാലാ ചരിത്രത്തിലെ ഏറ്റവും കനത്ത പോരാട്ടത്തിന് സാക്ഷിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍.