രിസാല സ്റ്റഡി സര്‍ക്കിള്‍ സ്‌നേഹ സംഗമങ്ങള്‍ നടത്തുന്നു

Posted on: April 4, 2016 8:13 pm | Last updated: April 4, 2016 at 8:13 pm
SHARE

RSC Logoദോഹ: ‘സൗഹൃദങ്ങളുടെ നൊസ്റ്റാള്‍ജിയ’ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമങ്ങള്‍ ഖത്വറില്‍ നാലു കേന്ദ്രങ്ങളില്‍ നടക്കും. ഏപ്രില്‍ 15, 22 തിയതികളിലായി ദോഹ, അസീസിയ്യ, മദീനഖലീഫ, അല്‍ ഖോര്‍ എന്നിവിടങ്ങളിലാണ് സ്‌നേഹ സംഗമങ്ങള്‍ നടക്കുക. വിവിധ മത, സാമൂഹിക, സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദ സംവാദങ്ങള്‍, കലാപരിപാടികള്‍ ഉണ്ടാകും.
അസഹിഷ്ണുതയും ഭീകര പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങളില്‍ സംശയം കലര്‍ത്തുന്ന കാലത്ത് മതവിശ്വാസത്തിന്റെ മേല്‍വിലാസത്തില്‍ നിന്നുകൊണ്ടു തന്നെ സൗഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫില്‍ 60 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കു സ്‌നേഹ സംഗമങ്ങളുടെ ഭാഗമായാണ് ഖത്വറിലും സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. സൗഹൃദത്തിന്റെ ഇന്നലെകളെ ഓര്‍മിച്ച് സ്‌നേഹത്തിന്റെ ആഴം സ്വയം ബോധ്യപ്പെടുകയും സമൂഹത്തോട് പറയുകയും ചെയ്യുന്നതിനായുള്ള വിവിധ പരിപാടികളുടെ സമാപനത്തിലാണ് സ്‌നേഹ സംഗമങ്ങള്‍ നടക്കുക.
യൂനിറ്റുകളില്‍ ഗൃഹാതുര സമ്മേളനം, സ്‌നേഹ വിരുന്ന്, സ്‌നേഹ സവാരി, സൗഹൃദ സംവാദം, പ്രവാസം കഥ പറയുമ്പോള്‍, കുട്ടികള്‍ക്കായി സ്‌നേഹ ജാലകം, വനിതകള്‍ക്കായി ഷീ പാര്‍ട്ടി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സഹോദരങ്ങളുടെ അവശതകളില്‍ കൈത്താങ്ങു നല്‍കാനുള്ള ആശ്വാസം നിധിക്കും സ്‌നേഹ സംഗമങ്ങളോടെ തുടക്കം കുറിക്കും.