കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു

Posted on: April 3, 2016 1:56 pm | Last updated: April 3, 2016 at 11:27 pm

jhony nellorകൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ രാജി. നേരത്തെ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം രാജിവെച്ചിരുന്നു. യുഡിഎഫുമായി ഇനി ഒരു ബന്ധത്തിനും തയ്യാറല്ലെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി.

സീറ്റുകള്‍ ലഭിക്കാതെ പോയത് തനിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ജേക്കബ് ഗ്രൂപ്പിന് പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അങ്കമാലിയില്‍ റോജി ജോണിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും തന്നെ പിന്തുണക്കാം. ഇടതുമുന്നണിയുമായും ഒരു ബന്ധത്തിന് തയ്യാറാണെന്ന് ജോണി നെല്ലൂര്‍ സൂചിപ്പിച്ചു.