സ്ത്രീകളെ തടഞ്ഞു; ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

Posted on: April 2, 2016 6:59 pm | Last updated: April 3, 2016 at 10:55 am
SHARE

templeമുംബൈ: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തൃപ്തി ദേശായി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുരക്ഷ നല്‍കേണ്ട പോലീസ് അതിക്രമം നോക്കിനിന്നെന്ന് ദേശായ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സത്രീ പ്രവേശനം ഉറപ്പാക്കാന്‍ മുംബൈ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here