ഒമാനില്‍ വര്‍ധിപ്പിച്ച എണ്ണവില ഇന്ന് മുതല്‍

Posted on: April 1, 2016 2:57 pm | Last updated: April 1, 2016 at 2:57 pm
SHARE

petrolമസ്‌കത്ത്: ആഗോള വിപണിക്കനുസൃതമായി വര്‍ധിപ്പിച്ച എണ്ണവില ഇന്ന് മുതല്‍ നിലവില്‍ വരും. പുതിയ നിരക്കനുസരിച്ച് സൂപ്പര്‍ 95 വിഭാത്തില്‍ ഉള്‍പെട്ട പെട്രോളിന് 158 ബൈസയായിരക്കും. നിലവില്‍ 145 ബൈസയാണ്. റഗുലര്‍ 90 വിഭാഗത്തില്‍ പെട്ട പെട്രോളിന് ഇനി മുതല്‍ 145 ബൈസ നല്‍കണം. നിലവില്‍ ഇത് 130 ബൈസയായിരുന്നു. ഡീസല്‍ നിരക്ക് 146ല്‍ നിന്ന് 163 ബൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആദ്യമായാണ് ഇതുപോലെ വില ഉയരുന്നത്.

എണ്ണ വില വര്‍ധനക്ക് ശേഷം വന്ന ഓരോ മാസത്തിലും രാജ്യാന്തര വിപണിയില്‍ വില കുറയുന്ന ട്രെന്റായിരുന്നതിനാല്‍ ഒമാനിലും വില കുറയുകയായിരുന്നു. ഒമാന്‍ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ഇന്ധന സബ്‌സിഡി ഇല്ലാതാക്കിയതിലൂടെ ലക്ഷ്യമിടുന്നത്.