Connect with us

International

കമ്പ്യൂട്ടറിന് മനുഷ്യ ഭാഷ പഠിക്കാനാകും: മൈക്രോസോഫ്റ്റ് സി ഇ ഒ. സത്യ നദെല്ല

Published

|

Last Updated

വാഷിംഗ്ടണ്‍: കമ്പ്യൂട്ടറുകളുടെ അനന്ത സാധ്യതകളുടെ വാതില്‍ തുറന്നുകിടക്കുകയാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല. കമ്പ്യൂട്ടറിന് മനുഷ്യരുടെ ഭാഷ പഠിക്കാനാകുമെന്നും അവരുമായി ആശയവിനിമയം സാധ്യമാകുമെന്നും മൈക്രോസോഫ്റ്റിന്റെ വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ച ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധരോട് അദ്ദേഹം പറഞ്ഞു.

മനുഷ്യകുലത്തിന് ഏറ്റവും ഗുണം ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവരണം. എല്ലാ കമ്പ്യൂട്ടര്‍ ഇടപാടുകളിലും ആവശ്യമായി വരുന്ന മനുഷ്യ ഭാഷ കമ്പ്യൂട്ടറിന് ലഭിക്കണം. അതിന് നമുക്ക് ചുറ്റുമുള്ള കമ്പ്യൂട്ടറുകളിലേക്ക് ഇന്റലിജന്‍സ് കുത്തിവെക്കണം. മെഷീനുകളില്‍ പ്രയോഗിക്കാന്‍ സാധ്യമായ കൃത്രിമമായ ഇന്റലിജന്‍സ് ഇതിന് വികസിപ്പിച്ചെടുക്കണം. അതുവഴി മനുഷ്യഭാഷ കമ്പ്യൂട്ടറിനും സ്വായത്തമാക്കാനാകും. അങ്ങനെ വന്നാല്‍ എല്ലാദിവസം നാം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യകുലത്തിന് എതിരാകാത്ത യന്ത്ര സംവിധാനങ്ങളാണ് നാം നിര്‍മിക്കേണ്ടത്. യന്ത്രങ്ങള്‍ മനുഷ്യരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കണം. മനുഷ്യകുലത്തിന് നാശമുണ്ടാക്കുന്ന സാങ്കേതിക ആവശ്യമില്ല. മനുഷ്യ കഴിവിനെയും അനുഭവങ്ങളെയും വെല്ലുവിളിക്കാന്‍ സാധിക്കുന്ന കമ്പ്യൂട്ടര്‍ ഇന്റലിജന്‍സാണ് നമുക്കാവശ്യം. അതുവഴി മനുഷ്യ സമൂഹത്തെ കൂടുതല്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ ഇത് മനുഷ്യനും യന്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് പോകരുത്- അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest