യു.ഡി.എഫ് കൂടെ കൊണ്ടു നടന്നു വഞ്ചിച്ചു:ജോണി നെല്ലൂര്‍

Posted on: April 1, 2016 5:55 pm | Last updated: April 1, 2016 at 6:07 pm
SHARE

jhony nellor

ഇടത് മുന്നണിയിലേക്ക് പോവില്ല; സൗഹൃദ മല്‍സരമാകാമെന്ന് ജോണി നെല്ലൂര്‍
മുവാറ്റുപുഴ: ഇടത് മുന്നണിയിലേക്ക് പോവുമെന്ന വാര്‍ത്തകള്‍ കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ നിഷേധിച്ചു. കേരള കോണ്‍ഗ്രസ് (ജെ) നിലവില്‍ യുഡിഎഫിന്റെ ഭാഗമാണ്. പാര്‍ട്ടിയുടെ സീറ്റ് നിഷേധിച്ചതിലുള്ള കടുത്ത അമര്‍ഷം യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. മുവാറ്റുപുഴയിലും അങ്കമാലിയിലും സൗഹൃദ മല്‍സരമാകാമെന്ന ആശയവും അദ്ദേഹം മുന്നോട്ട് വെച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്ന് സീറ്റുകളില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ പിറവം സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്. യുഡിഎഫ് ചെയ്തത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ വേണ്ടത്ര പിന്തുണ കിട്ടാതായതോടെയാണ് അദ്ദേഹം അയഞ്ഞത്.