Connect with us

Gulf

എയര്‍ ട്രാഫിക്ക് നിരക്ക് വര്‍ധന: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല - ഒമാന്‍ എയര്‍

Published

|

Last Updated

മസ്‌കത്ത്: പബ്ലിക് അതോറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ച പുതിയ എയര്‍ ട്രാഫിക്ക് നിരക്ക് നിലവില്‍ വരുന്നതോടെയുണ്ടാകുന്ന അധിക ചെലവ് യാത്രക്കാരെ ബാധിക്കില്ലെന്ന് ഒമാന്‍ എയര്‍. അധിക ചെലവ് വരുന്ന തുക തിരിച്ചു പിടിക്കുന്നതിന് വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാക്കില്ല.

സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക മേഖലയില്‍ കൊണ്ടുവരുന്ന വൈവിദ്യവത്കരണത്തിന്റെ ഭാഗമായാണ് എയര്‍ ട്രാഫിക് നിരക്ക് വര്‍ധന. നേരത്തെ കാര്‍ഗോ നിരക്കും ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി നടപ്പിലാക്കിയിരുന്നു.
എയര്‍ ട്രാഫിക് നിരക്ക് വര്‍ധനയിലൂടെ സര്‍ക്കാര്‍ വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. നാളെ മുതലാണ് വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ വിമാന കമ്പനികള്‍ക്കുമേല്‍ പ്രഹരമേല്‍ക്കുന്ന നടപടിയാണിതെന്ന് വിമാന കമ്പനികള്‍ പ്രതികിച്ചു.
വിദഗ്ധരുടെ പഠനങ്ങള്‍ക്ക് ശേഷമാണ് എയര്‍ ട്രാഫിക്ക് നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് അല്‍ സഅബി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യാന്തര നിരക്കുകള്‍ കൂടി പരിഗണിച്ച ശേഷ്മാണ് നിരക്ക് വര്ഞധിപ്പിക്കുന്നതെന്നും ട്വിറ്ററിലൂടെ അറിയിച്ചു.