ഹൃദ്രോഗം മൂലം കഷ്ടപ്പാടിലായ യുവാവിന് നവയുഗം സാംസ്‌കാരികവേദി ചികിത്സ ധനസഹായം കൈമാറി

Posted on: March 30, 2016 6:57 pm | Last updated: March 30, 2016 at 6:57 pm
കെ.ആര്‍.അജിത്ത് ചികിത്സസഹായം  രാജേഷിന്  കൈമാറുന്നു
കെ.ആര്‍.അജിത്ത് ചികിത്സസഹായം രാജേഷിന് കൈമാറുന്നു

ജിദ്ദ: ഹൃദ്രോഗം മൂലം കഷ്ടപ്പാടിലായ തിരുവനന്തപുരം കണിയാപുരം ചിറയ്ക്കലില്‍ രാജേശ്വരി മന്ദിരത്തില്‍ താമസക്കാരനായ രാജേഷിന്് വയുഗം സാംസ്‌കാരികവേദി ചികിത്സ ധനസഹായം കൈമാറി.
ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന രാജേഷിന് രോഗം മൂലം ജോലിയ്ക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥ മനസ്സിലാക്കി രാജേഷിന്റെ അയല്‍വാസിയും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാക്കീര്‍ ഹുസൈനാണ് ഈ വിഷയം നവയുഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്.

തുടര്‍ന്ന് നവയുഗം സാംസ്‌കാരികവേദി സമാഹരിച്ച അടിയന്തര ചികിത്സ ധനസഹായം കണിയാപുരത്തെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.അജിത്, രാജേഷിന് കൈമാറി.

പോത്തന്‍കോട് ബ്ലോക്ക് മെമ്പര്‍ ആശമോള്‍ വി.എസ്, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.സി.വിനോദ്, സി.പി.ഐ നേതാക്കളായ എ.ഹാഷിം, ഉദയന്‍, ഹരിപ്രസാദ്, നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സി.ആര്‍. റെജിലാല്‍, ഷാന്‍ പേഴുംമൂട്, സാക്കീര്‍ ഹുസൈന്‍, റഹീം തൊളിക്കോട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജേഷിനും കുടുംബത്തിനും നിലനില്‍പ്പിന് നല്ല മനസ്സുള്ള മനുഷ്യരുടെ സഹായം ഇനിയും ആവശ്യമുണ്ട്. സന്മനസ്സുള്ളവര്‍ ആ പാവപ്പെട്ട കുടുംബത്തെ സഹായിയ്ക്കാന്‍ മുന്നോട്ടു വരണമെന്ന് നവയുഗം അഭ്യര്‍ഥിച്ചു.