ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിച്ചു

Posted on: March 30, 2016 6:51 pm | Last updated: March 30, 2016 at 6:51 pm
SHARE

examബുറൈദ: അഖിലേന്ത്യാ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഭയം അകറ്റുന്നതിനും സമയക്രമം പരിശീലിക്കുന്നതിനുമായി നടത്തുന്ന ഏഴാമത് ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് എക്‌സാം ഫോക്കസ് സൗദി ബുറൈദ ചാപ്റ്ററിന്റെയും ബുറൈദ പാരന്റ്‌സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ബുറൈദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ചായിരുന്നു പരീക്ഷ നടന്നത്. ബുറൈദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നവ്യാനുഭവമായി കുട്ടികള്‍ക്ക്് ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്‍ ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍ നല്‍കി, സ്‌കൂള്‍ ചെയര്‍മാന്‍ സിദ്ദിഖ് ആവള ,പാരന്റ്‌സ് ഫോറം പ്രവര്‍ത്തകരായ സക്കീര് പത്തറ , അന്‍വര്‍ സാദത് ഫോക്കസ് പ്രവര്‍ത്തകരായ മുജീബ് അബ്ദുല്‍ ഗഫൂര്‍ , അഷ്‌റഫ് കളക്കര ,അസ്‌ക്കെര്‍ ഒതായി ,റിയാസ് വയനാട് ,ആശ്കര്‍ കോഴിക്കോട് ,നാസ്സര്‍ പാലക്കാട്,നൗഷാദ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ സൗകര്യങ്ങളൊരുക്കി. എഞ്ചിനീയര്‍ മുഹമ്മദ് ബഷീര് , റൈഹാനത്ത് സക്കീര്‍ എന്നിവര്‍ പരീക്ഷ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here