Connect with us

Saudi Arabia

കോണ്‍സുല്‍ ജനറല്‍ ബി എസ് മുബാറക്കിന് ജെ കെ എഫ് യാത്രയയപ്പു നല്‍കി

Published

|

Last Updated


ജിദ്ദ കേരലൈറ്റുസ് ഫോറം (ജെ, കെ എഫ് ) നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് കോണ്‍സുല്‍ ജനറല്‍ ബി എസ് മുബാറക്കിന് ഉപഹാരം ഭാരവാഹികള്‍ സമ്മാനിക്കുന്നു

ജിദ്ദ: സാമുഹ്യ സേവന രംഗത്ത് മലയാളികളുടെ ഇടപെടുകള്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹകരമാണെന്ന് കോണ്‍സുല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. വിദേശ കാര്യ വകുപ്പില്‍ ഡയരക്ടര്‍ ആയി ഡല്‍ഹിയിലേയ്ക്ക് സ്ഥലം മാറി പോക്കുന്ന അദേഹത്തിനു ജിദ്ദ കേരലൈറ്റുസ് ഫോറം (ജെ കെ എഫ് ) നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍സുലേറ്റിന് കിഴില്‍ ജിദ്ദയുടെ പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തികുന്ന സി സി ഡബ്ല്യു എ ( കമ്മിറ്റി ഫോര്‍ കമിയുണിറ്റി അസോസിയേഷന്‍) അംഗങ്ങിളില്‍ 80 ശതമാനവും മലയാളികളാണ്, ഇവരില്‍ അധികവും ചെറു ജോലികളില്‍ ചെയ്തതു ഉപജിവന മാര്‍ഗം കണ്ടെത്തുന്നവരാണ്. എങ്കിലും അന്യരുടെ പ്രയാസം അകറ്റുനത്തിന് ഇവര്‍ കാണിക്കുന്ന ഉത്സാഹം അഭിനന്ദനീയമാണ് അദ്ദേഹം തുടര്ന്നു പറഞ്ഞു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതു കൂട്ടമയായ ജെ. കെ. എഫ്. നടത്തുന സേവനങ്ങളെ അദ്ദേഹം ശ്ലാഘീച്ചു. അദേഹത്തിനു ജെ കെ ഫിന്റെ ഉപഹാരം ഭാരവാഹികള്‍ സമ്മാനിച്ചു.

ചെയര്‍മാന്‍ പി. ടി. മുഹമ്മദ് അധ്യക്ഷതയില്‍ കെ. എം. ഷരീഫ് കുഞ്ഞു ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വി. കെ. റഹൂഫ്, കെ. ടി. എ. മുനീര്, ഷിബു തിരുവനന്തപുരം, സഹല്‍ തങ്ങള്‍, അഡ്വ. മുഹമ്മദ് റാസിക്ക്, പി. എം. എ ജലീല്‍, പി. എം. അമീര്‍ അലി, ഡോ. മുഹമ്മദ് കാവുങ്ങല്‍, ചെമ്പന്‍ അബ്ബാസ്, ഗോപി നെടുങ്ങാടി, സി. പി. ജോയ് പോള്‍ എന്നിവര് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി. പി. റഹീം സ്വാഗതവും മോഹനന്‍ ബാലന്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----