മലമ്പുഴയില്‍ വിഎസിനെതിരെ വിഎസ് ജോയ് മത്സരിക്കും

Posted on: March 29, 2016 9:23 pm | Last updated: March 30, 2016 at 9:25 am

vs-joy-achuthanandan.jpg.image.784.410ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് മത്സരിക്കും. എഐസിസിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായി സൂചന. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അതൃപ്തിയെന്നും സൂചനകളുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അവസാനിക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി കേരളാ ഹൗസിലേക്ക് മടങ്ങി.
അതേസമയം താന്‍ സാധ്യതാ പട്ടികയിലില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇല്ലാത്ത ഒരുപാട് കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.