മലയാളി സമാജം യുവജനോത്സവം 31 മുതല്‍

Posted on: March 29, 2016 8:27 pm | Last updated: March 29, 2016 at 8:27 pm

malayali samajamഅബുദാബി: മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ യുവജനോത്സവം 31, ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31ന് അഞ്ചു മുതല്‍ മലയാളി സമാജത്തിലും ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ കേരള സോഷ്യല്‍ സെന്ററിലും നടക്കും. 13 ഇനങ്ങളില്‍ 200 മത്സരാര്‍ഥികള്‍ പങ്കെടുക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണസംഗീതം, ചലച്ചിത്രഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി എന്നീ മത്സരങ്ങള്‍ വ്യാഴാഴ്ച മലയാളി സമാജത്തിലും മോഹിനിയാട്ടം, കുച്ചിപ്പുടി, നാനോടി നൃത്തം എന്നീ മത്സരങ്ങള്‍ വെള്ളിയാഴ്ചയും ഭരതനാട്യം, ശാസ്ത്രീയ സംഗീതം എന്നിവ ശനിയാഴ്ചയും കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. കലാതിലകമായ മത്സരാര്‍ഥിക്ക് ശ്രീദേവി സ്മാരക റോളിംഗ് ട്രോഫി സമ്മാനിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 30ന് മുമ്പ് www.abudhabimalayaleesamajam.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് [email protected] എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 052-3839276, 02-5537600.