Connect with us

National

എമര്‍ജന്‍സി നമ്പര്‍ ഇനി 112

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കയിലേതിന് സമാനമായി ഇന്ത്യയിലും ഏകീകൃത അത്യാഹിത നമ്പര്‍ നിലവില്‍ വന്നു. 112 ഡയല്‍ ചെയ്താല്‍ പോലീസ്, ആമ്പുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സഹായം ഇനിമുതല്‍ പൊതുജനത്തിന് ലഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ 100, 101, 102, 108 എന്നീ എമര്‍ജന്‍സി നമ്പറുകള്‍ പിന്‍വലിക്കും. പുതിയ സംവിധാനത്തെ കുറിച്ച് ജനം ബോധവാന്മാരാകുന്ന മുറക്കാകും ഈ നടപടി. ഏകീകൃത അത്യാഹിത നമ്പറിന് നേരത്തേ തന്നെ അന്തര്‍ മന്ത്രാലയ ടെലികോം കമ്മീഷന്‍ പാനലിന്റെ അംഗീകാരം ലഭിച്ചിരുന്നു.
പോലീസിനെയോ അഗ്നിശമന വിഭാഗത്തെയോ ആമ്പുലന്‍സിനോ വിളിക്കുന്നവര്‍ 112 ഡയല്‍ ചെയ്താല്‍ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് തിരിച്ചുവിടുന്ന സംവിധാനമാണിത്.

Latest