സിപിഎം ആരെയും ചതിക്കുന്ന പാര്‍ട്ടിയല്ലെന്ന് പിണറായി വിജയന്‍

Posted on: March 28, 2016 9:14 pm | Last updated: March 28, 2016 at 9:14 pm

pinarayiതിരുവനന്തപുരം: സിപിഎം ആരെയും ചതിക്കുന്ന പാര്‍ട്ടിയല്ലെന്നു സിപിഎം പിബി അംഗം പിണറായി വിജയന്‍. സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്ന പി.സി. ജോര്‍ജിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു പിണറായി. സിപിഎം ആരെയും ചതിക്കുന്നവരല്ല. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവര്‍ അങ്ങനെ പറയില്ല. ഞങ്ങളുമായി സഹകരിക്കാത്തവര്‍ എങ്ങനെ അഭിപ്രായം പറയുമെന്നും പിണറായി ചോദിച്ചു.

പൂഞ്ഞാര്‍ മണ്ഡലം ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കിയതിനോടുള്ള പ്രതികരണമായാണു പി.സി. ജോര്‍ജ് സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചെന്ന ആരോപണം ഉന്നയിച്ചത്. പി.സി. ജോര്‍ജിനു സീറ്റ് നല്‍കേണെ്്ടന്ന് എല്‍ഡിഎഫ് തീരുമാനമെടുത്തിരുന്നു.