കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല

Posted on: March 28, 2016 11:21 am | Last updated: March 28, 2016 at 11:21 am

udfതിരുവനന്തപുരം: കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായില്ല. ചര്‍ച്ച തുടരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി അറിയിച്ചു. പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് രാവിലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. ഒരു സീറ്റെങ്കിലും അധികം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം.