ഹാജിമാര്‍ പാസ്‌പോര്‍ട്ട് ഇന്ന് ഹാജരാക്കണം

Posted on: March 28, 2016 4:16 am | Last updated: March 27, 2016 at 11:18 pm

hajj 2016കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് അപേക്ഷകരില്‍ നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്ന് മുതല്‍ അഞ്ഞൂറ് വരെയുള്ളവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടും ഒരു ഫോട്ടോയും ഇന്ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം.
എഴുപത് വയസ്സായ അപേക്ഷകര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയപ്പോള്‍ തുടര്‍ന്ന് ലഭിക്കുന്ന സിറ്റിലേക്കാണ് നാല് വര്‍ഷമായി അപേക്ഷിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കിയത്. 9,943 പേര്‍ക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയത്. അഞ്ഞൂറില്‍ അധികം പേര്‍ക്ക് കൂടി ഇത്തവണ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.