പഠാന്‍കോട് ഭീകരാക്രമണം: പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി

Posted on: March 27, 2016 12:08 pm | Last updated: March 27, 2016 at 9:09 pm
SHARE

pathankot-reuters_ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഡല്‍ഹിയിലെത്തി. ആക്രമണത്തിനു ഉത്തരവാദികളായവര്‍ക്കെതിരേ പാക്കിസ്ഥാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ളെക്കുറിച്ചു ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരായും. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാന്‍ സംഘവുമായി പങ്കുവയ്ക്കും.

സാക്ഷികളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമേ സംഘത്തിനു ലഭിക്കൂ. സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ല. പഠാന്‍കോട്ടിലെ വ്യോമസേന താവളത്തിലെ ടെക്‌നിക്കല്‍ മേഖലയിലേക്ക് പാക് സംഘത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. യുദ്ധവിമാനങ്ങളും മറ്റു സുരക്ഷാ ക്രമീകരങ്ങളും ഉള്ളതിനാലാണ് ഇവിടേക്ക് അന്വേഷണ സംഘത്തിന് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.