യമനില്‍ കാണാതായ വൈദികനെ ഐഎസ് തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചു

Posted on: March 26, 2016 1:14 pm | Last updated: March 26, 2016 at 3:20 pm

yaman tom uzhunnal vaidikanന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ കാണാതായ മലയാളി വൈദികനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചു. ടോം ഉഴുന്നാല്‍ (56) എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഈ മാസം നാലിനാണ് യമനില്‍ മിഷനറി പ്രവര്‍ത്തനം നടത്തുകയായിരുന്ന വൈദികനെ കാണാതായത്. യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വൈദികനെ കാണാതാകുകയായിരുന്നു. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.