ഹംദാന്‍ അവാര്‍ഡിന് അര്‍ഹനായി

Posted on: March 25, 2016 2:52 pm | Last updated: March 25, 2016 at 2:52 pm

Adithya C.Gഅബുദാബി: അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആദിത്യ ക്രിസ്റ്റഫര്‍ ഗോഡ്ഫ്രഡ് ഇത്തവണത്തെ ഹംദാന്‍ വിദ്യാഭ്യാസ അവാര്‍ഡിന് അര്‍ഹനായി. തികഞ്ഞ അച്ചടക്കബോധവും അര്‍പണ മനോഭാവവും കഠിനാധ്വാനവുമാണ് ആദിത്യയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഇംഗ്ലീഷ് അധ്യാപകനായ പ്രൊഫ. റസ്സല്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പാള്‍ ഡോ. വി വി അബ്ദുല്‍ ഖാദറും അധ്യാപകരും സഹപാഠികളും ആദിത്യയെ അഭിനന്ദിച്ചു.