ബൈക്കില്‍ വന്ന് മാല പൊട്ടിക്കുന്ന യുവാവ് പിടിയില്‍

Posted on: March 25, 2016 12:38 pm | Last updated: March 25, 2016 at 12:38 pm

ashok 24കൂറ്റനാട്: തൃത്താല മേഖലയിലും പ്രദേശത്തും, ചെര്‍പ്പുളശ്ശേരിയിലും, മലപ്പുറം, പെരിന്തല്‍മണ്ണ, എന്നിവിടങ്ങളിലും ബൈക്കില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നയാളെ പോലീസ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വെളുത്തൂരില്‍ കോഴിയംപറമ്പില്‍ അശോകിന്‍ (24)നെയാണ് പിടികൂടിയത്.
കോട്ടപ്പാടം, അമേറ്റിക്കര എന്നീ സ്ഥലങ്ങളില്‍ നി്ന്നും ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരിധിയിലെ ശബരി സ്‌കൂള്‍ പരിസരത്ത് നി്ന്നും മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും മാല പൊട്ടിച്ചതായി പ്രതി സമ്മതിച്ചു. അഞ്ച് സ്ഥലത്തു നിന്നായി 17 പവനോളം പ്രതി പൊട്ടിച്ചിട്ടുണ്ട്. കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ വളാഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വില്‍ക്കുകയാണ് പതിവ്. എ എസ് പി ജയദേവ്, പട്ടാമ്പി സി ഐ സുരേഷ്, തൃത്താല എസ് ഐ രഞ്ജിത്ത്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ വിനോദ്, ബിജു,തൃത്താല സ്‌റ്റേഷനിലെ ബാബു, ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.