ഡല്‍ഹിയില്‍ ദന്ത ഡോക്ടറെ അക്രമികള്‍ തല്ലിക്കൊന്നു

Posted on: March 25, 2016 10:42 am | Last updated: March 25, 2016 at 10:42 am

man-gangraped-story_647_032516091014ന്യൂഡല്‍ഹി: ബൈക്ക് തട്ടിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ ദന്ത ഡോക്ടറെ ഒരു സംഘം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്. മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേരുമായി പങ്കജ് നാരംഗ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ബൈക്ക് പങ്കജ് നാരംഗിന്റെ ദേഹത്ത് ഉരസി പോയതിനെ തുടര്‍ന്നായിരുന്നു ഇത്

ഇതില്‍ ഒരാള്‍ 13 പേരടങ്ങുന്ന വേറൊരു സംഘത്തെ വിളിച്ചു കൊണ്ടു വന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാരംഗിന്റെ വീടിന് പുറത്തു വച്ചാണ് സംഭവം. ഹോക്കി സ്റ്റിക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന രണ്ട്് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.