ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബാബാ രാംദേവ്

Posted on: March 25, 2016 10:26 am | Last updated: March 25, 2016 at 8:56 pm

baba ramdeveഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വിവാദ സ്വാമി ബാബാ രാംദേവ്. ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നത് ബാബ രാംദേവും ബിജെപിയുമാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കിഷോര്‍ ഉപാധ്യയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാംദേവ്.

ബാബാ രാംദേവും അമിത് ഷായും ചേര്‍ന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. സ്വപ്നത്തില്‍ പോലും ഒരു കോണ്‍ഗ്രസ് എംഎല്‍എയോടോ പാര്‍ട്ടി പ്രവര്‍ത്തകരോടോ സംസാരിച്ചിട്ടില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയും. രാഷ്ട്രീയ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം.