ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: March 24, 2016 9:47 am | Last updated: March 24, 2016 at 9:47 am

arrestപാലക്കാട്: ഭര്‍തൃമതിയും ഒരുകുട്ടിയുടെ മാതാവുമായ 23 കാരിയെ ബലാല്‍സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വല്ലപ്പുഴ മാട്ടായ ചെട്ടിയാര്‍ തൊടി വീട്ടില്‍ ഉസ്മാനെയാണ്(31) ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും തമ്മില്‍ മൂന്ന് വര്‍ഷത്തോളം പിണങ്ങി വേറിട്ട് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കൂട്ടുകാരനായ ഉസ്മാന്‍ ഈ തക്കം മുതലെടുത്ത് ഫോണ്‍ വഴി ബന്ധപ്പെടുകയും പിന്നീട് യുവതിയുമായി അടുക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുവതിയെ ഒലവക്കോട്ടെ സ്വകാര്യ ലോഡ്ജിലേക്ക് ഭര്‍ത്താവുമായുള്ള പ്രശ്‌നം ഒത്ത് തീര്‍ക്കാന്‍ എന്ന വ്യാജേന വിളിച്ച് വരുത്തുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ന്നും പല തവണ ബലാല്‍സംഗം ചെയ്തു. പിന്നീട് യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം കോടതിമുഖാന്തിരം ഒത്ത് തീര്‍ന്ന് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഉസ്മാന്‍ യുവതിയോട് 12 ലക്ഷം രൂപ ആവശ്യപ്പെടുകയും നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതി ഉണ്ടായ കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.