അബ്ദുല്‍ സലാമിനെ ആദരിച്ചു

Posted on: March 23, 2016 8:42 pm | Last updated: March 23, 2016 at 8:42 pm
SHARE
അബ്ദുല്‍ സലാമിന് ഉപഹാരം നല്‍കുന്നു
അബ്ദുല്‍ സലാമിന് ഉപഹാരം നല്‍കുന്നു

ദോഹ: വര്‍ഷങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് കേരള എക്‌സിക്യൂട്ടീവ് അംഗമായ അബ്ദുല്‍ സലാം പാലക്കാടിനെ യുണൈറ്റ്ഡ് കേരള ആദരിച്ചു. സെക്രട്ടറി അബ്ദുന്നാസര്‍ ആമുഖ പ്രസംഗം നടത്തി.
പ്രസിഡന്റ് നൗഷാദ്, വൈസ് പ്രസിഡന്റ് നിസ്താര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് യുണൈറ്റഡ് കേരളക്കു വേണ്ടി മൊമെന്റോ കൈമാറി. നൗഷാദ്, നിസ്താര്‍ സംസാരിച്ചു.
യുണൈറ്റ്ഡ് കേരളയുടെ കളിക്കാരനായിരുന്ന ഫൈസല്‍ എറണാകുളത്തിന്റെ അപകട മരണമാണ് സേവന രംഗത്തേക്കുള്ള തന്റെ പ്രവേശനത്തിന് പ്രധാന കാരണമായതെന്ന് മറുപടി പ്രസംഗത്തില്‍ അബ്ദുസ്സലാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here