ജയലളിതയെ പരിഹസിച്ച് ബി ജെ പി

Posted on: March 23, 2016 5:50 am | Last updated: March 23, 2016 at 12:51 am

jayalalithaചെന്നൈ: മുഖ്യമന്ത്രി ജയലളിതക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പരിഹാസവുമായി ബി ജെ പി. ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ജയലളിതയേയും തമിഴ്‌നാട് സര്‍ക്കാറിനെയും പരിഹസിച്ച് ട്വീറ്റുകളും കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ വിശ്വസ്ത ശശികലയെ വിമര്‍ശിച്ചും ട്വീറ്റുകളെത്തി. തിരഞ്ഞെടുപ്പില്‍ എ ഐ ഡി എം കെയുമായി ബി ജെ പി സീറ്റ് ധാരണയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്വിറ്റര്‍ പരിഹാസം.