സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് കെഎം മാണി

Posted on: March 22, 2016 10:40 pm | Last updated: March 23, 2016 at 10:50 am

km maniകട്ടപ്പന: സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് കെഎം മാണി. മറ്റു ഘടകകക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിപ്രവര്‍ത്തകരെ മറന്ന് സിനിമാപ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്നും ഒരു വിഭാഗം വേര്‍പ്പെട്ട സാഹചര്യത്തില്‍ ചില സീറ്റുകള്‍ ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഏറ്റുമാനൂരും, പൂഞ്ഞാറും, കുട്ടനാടും കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. അത് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടുമെന്നും കെഎം മാണി അടുത്തിടെ വ്യക്തമാക്കിയിരുന്നു.