മെഹബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: March 22, 2016 12:12 pm | Last updated: March 22, 2016 at 3:20 pm
SHARE

MEHBOOBA MUFTIന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച പോസീറ്റീവ് ആയിരുന്നെവെന്നും ശ്രീനഗറില്‍ തിരിച്ചെത്തിയശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെനന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മെഹബൂബ മാധ്യമങ്ങളെ അറിയിച്ചു.

ഡല്‍ഹിയിലെ മോദിയുടെ വസതിയായ സെവന്‍ റൈസ് കോഴ്‌സില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്്. അഞ്ചുദിവസം മുമ്പാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി മുഫ്തി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ ആ കൂടിക്കാഴ്ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് വഴിയൊരുങ്ങുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് പി.ഡി.പി പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്‌സ്പ പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ബി.ജെ.പി എന്തു നയം സ്വീകരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സര്‍ക്കാര്‍ രൂപീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here