രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികള്‍

Posted on: March 22, 2016 10:35 am | Last updated: March 22, 2016 at 10:35 am
SHARE

rajasenan kollam thulasiതിരുവനന്തപുരം: നടനും സംവിധാനയകനുമായ രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികളാകും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും മത്സരിക്കും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നും മത്സരിക്കാനാണ് സാധ്യത.

സുരേഷ് ഗോപിയും മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 23 ന് നടക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന ഇലക്ഷന്‍ സമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. 25 ന് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here