പിള്ള വിഭാഗത്തില്‍ ഭിന്നത; 20 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കല്ലാര്‍ ഹരികുമാര്‍

Posted on: March 21, 2016 11:33 pm | Last updated: March 21, 2016 at 11:33 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ആര്‍ ബാലകൃഷ്ണപിള്ള വിഭാഗത്തില്‍ ഭിന്നത. 20 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സംഘടനാ സെക്രട്ടറി കല്ലാര്‍ ഹരികുമാര്‍ പ്രസ്താവന ഇറക്കി. എന്നാല്‍ ഇത്തരത്തില്‍ ഒരുതീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ബാലകൃഷ്ണപിളളക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് 20 സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന സമിതിയിലെ ഏഴ് സെക്രട്ടറിമാരും അഞ്ച് സെക്രട്ടേറിയറ്റ് അംഗങ്ങളും ഏഴുജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നാണ് കല്ലാര്‍ ഹരികുമാറിന്റെ പ്രസ്താവനയില്‍ പറയുന്നത്. 24 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും പറയുന്നുണ്ട്.