മെട്രോ യാത്രാ നിരക്ക് ജനപ്രിയമായിരിക്കും: സാറ മുഹന്നദി

Posted on: March 21, 2016 9:18 pm | Last updated: March 21, 2016 at 9:18 pm
SHARE
Sara Muhannadi
സാറ അല്‍ മുഹന്നദി

ദോഹ: മെട്രോ ട്രെയിനിലെ യാത്രാ നിരക്കുകള്‍ സാധാരണക്കാര്‍ക്കു കൂടി താങ്ങാന്‍ കഴിയുന്ന വിധം ജനപ്രിയമായിരിക്കുമെന്ന് ദോഹ മെട്രോ ബിസിനസ് ഡവലപ്‌മെന്റ് മേധാവി സാറ അല്‍ മുഹന്നദി. ഗതാഗത മന്ത്രാലയമാണ് നിരക്കുകള്‍ നിശ്ചയിക്കുക. ഇതു സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തി ആശയരൂപവത്കരണം നടത്തിക്കൊണ്ടിരിക്കുകായണ്. നഗരത്തിലെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചു കൊണ്ടായിരിക്കും മെട്രോ സര്‍വീസുകളെന്നും അവര്‍ സിറാജിനോട് പറഞ്ഞു.
ദോഹ മെട്രോ സ്റ്റേഷനുകള്‍ മേഖലയിലെ മറ്റു സ്റ്റേഷനുകളില്‍നിന്ന് രൂപകല്‍പ്പനയില്‍ വ്യത്യസ്തമായിരിക്കും. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന രീതികള്‍ അവയിലുണ്ടാകും. യാത്രക്കാര്‍ക്ക് വിനോദവും ആസ്വാദനവും നല്‍കുന്ന രീതിയിലുള്ള സര്‍പ്രൈസുകള്‍ ഉള്ളതാകും സ്റ്റേഷനുകള്‍.
ടണല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ട്രാക്കുകള്‍, പവര്‍ സ്റ്റേഷനുകള്‍, സ്റ്റേഷന്‍ നിര്‍മാണം എന്നിവ കൂടുതല്‍ വേഗത്തിലാകും. അടുത്ത വര്‍ഷം മൂന്നാംപാദത്തോടെ മെട്രോ ട്രെയിനുകള്‍ രാജ്യത്തെത്തിക്കും. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മെട്രോ ആദ്യയാത്ര നടത്താനാണ് ആഗ്രഹിക്കുന്നതെന്നും നിര്‍മാണത്തിലെ ഈ വേഗത അതു സാധ്യമാകുമെന്നാണ് അറിയിക്കുന്നതെന്നും സാറ മുഹന്നദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here