യുവാക്കള്‍ക്ക് അവസരം നല്‍കണം: മല്‍സരിക്കാനില്ലെന്ന് പ്രതാപന്‍

Posted on: March 21, 2016 6:30 pm | Last updated: March 21, 2016 at 6:30 pm

TN-Prathapan-Fullതിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നറിയിച്ച് ടിഎന്‍ പ്രതാപന്‍ എംഎല്‍എ കെപിസിസിക്ക് കത്ത് നല്‍കി. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായാണ് പിന്‍മാറുന്നതെന്ന് പ്രതാപന്‍ കത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രതാപന്റെ കത്ത് സുധീരന്‍ വായിച്ചു.

ഇത്തവണ മാത്രം മല്‍സരരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ്. തന്റെ നിലപാട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതാപന്‍ അറിയിച്ചിട്ടുണ്ട്. 2001ലും 2006ലും നാട്ടികയില്‍ നിന്നും കഴിഞ്ഞ തവണ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് പ്രതാപന്‍ നിയമസഭയിലെത്തിയത്.