വലിയതുറയില്‍ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി

Posted on: March 21, 2016 5:29 pm | Last updated: March 21, 2016 at 5:29 pm

valiyathuraതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പോയ മൂന്ന് വിദ്യാര്‍ഥിനികള്‍ വലിയതുറ മേല്‍പ്പാലത്തില്‍ നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്നുപേരും അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് വലിയതുറ പോലീസ് പറഞ്ഞു.