ഫ്‌ളൈ ദുബൈ പൈലറ്റിന് അവസാന പറത്തലില്‍ അന്ത്യയാത്ര

Posted on: March 20, 2016 8:39 pm | Last updated: March 21, 2016 at 9:07 am

Aristos_Sokratousമോസ്‌ക്കോ: 62 മനുഷ്യരെയും കൊണ്ട് അഗ്നിഗോളമായി എരിഞ്ഞടങ്ങിയ ഫ്‌ളൈ ദുബൈ വിമാനത്തിന്റെ പൈലറ്റ് അരിസ്‌റ്റോസ് സോക്രട്ടസിന് ഇത് അവസാന പറത്തലായിരുന്നു. സൈപ്രസിലുള്ള ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കുന്നതിനായി ഫ്‌ളൈ ദുബൈയില്‍ നിന്ന് വിട്ട് പിന്നീട് മറ്റൊരു കമ്പനിയില ചേരാനായിരുന്നു അരിസ്‌റ്റോസിന്റെ പദ്ധതി. എന്നാല്‍ അവസാന പറത്തല്‍ അരിസ്‌റ്റോസിന്റെ എന്നെന്നേക്കുമുള്ള അവസാന പറത്തലാകാനായിരുന്നു വിധി.

37കാരനായ അരിസ്‌റ്റോസ് ഫ്‌ളൈ ദുബൈ വിട്ട് സ്വദേശമായ സൈപ്രസിലെ റിയാന്‍എയറില്‍ ചേരാനാണ് ഉദ്ദേശിച്ചിരുന്നത്. സ്വദേശത്തായാല്‍ ഗര്‍ഭിണിയായ ഭാര്യക്ക് കൂട്ടാകുമല്ലോ എന്നായിരുന്നു അരിസ്‌റ്റോസിന്റെ പ്രതിക്ഷ. ഇതിനകം 5900 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആളായിരുന്നു അരിസ്‌റ്റോസ്.

അപകടം നടക്കുമ്പോള്‍ അരിസ്‌റ്റോസാണ് എയര്‍ക്രാഫ്റ്റ് കണ്‍ട്രോളില്‍ ഉണ്ടായിരുന്നത്. ശക്തമായ കാറ്റും മൂടല്‍ മഞ്ഞും സംബന്ധിച്ച് എയര്‍ കണ്‍ട്രോളില്‍ നിന്ന് പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ പൈലറ്റ് ഇത് അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.