മോദിയുടെ ഉദയം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിക്കപ്പെട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി

Posted on: March 18, 2016 5:06 pm | Last updated: March 19, 2016 at 9:03 am

Rijijuന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറുമെന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകപ്രശസ്ത ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ അവകാശവാദം മന്ത്രി ഉന്നയിച്ചത്.

450 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നോസ്ട്രഡാമസ് ഈ പ്രവചനം നടത്തിയത്. 2014 മുതല്‍ 2026 വരെ ഇന്ത്യയെ നയിക്കാന്‍ മധ്യവയസ്‌കനായ ഒരു മികച്ച ഭരണാധികാരി ഉദയം ചെയ്യും. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ ഇദ്ദേഹത്തെ വെറുക്കുമെങ്കിലും പിന്നീട് പരക്കെ സ്‌നേഹിക്കപ്പെടും. അദ്ദേഹം രാജ്യത്തിന്റെ വിധിയും ദിശയും മാറ്റിമറിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവനും അദ്ദേഹം സുവര്‍ണകാലം പ്രദാനം ചെയ്യും. ഈ ഭരണത്തിനു കീഴില്‍ ഇന്ത്യ ലോകശക്തി ആവുക മാത്രമല്ല, മറ്റു രാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഇതായിരുന്നു പ്രവചനമെന്നു റിജിജു അവകാശപ്പെടുന്നു.