ജെഎന്‍യു: ഉമറിനും അനിര്‍ബനും ജാമ്യം

Posted on: March 18, 2016 4:10 pm | Last updated: March 19, 2016 at 9:02 am
SHARE

umarന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ടിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇരുവരും 25000 രൂപ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ക്യാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതേകുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here