പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

Posted on: March 17, 2016 6:04 pm | Last updated: March 17, 2016 at 6:07 pm

sfi presidentകോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മല്‍സരിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ് ജെയ്ക്ക്.

മുമ്പും എസ്എഫ്‌ഐ നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. 2006 ല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയി ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുജ സൂസന്‍ ജോര്‍ജായിരുന്നു പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി.

ഏറ്റുമാനൂരില്‍ സിറ്റിംഗ് എംഎല്‍എ സുരേഷ് കുറുപ്പ് തന്നെയാകും ജനവിധി തേടുക. കോട്ടയത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം റെജി സെക്കറിയ മല്‍സരിക്കും. നേരത്തെ ഉമ്മന്‍ചാണ്ടിക്കെതിരെ റെജി സെക്കറിയയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. റെജി നിലവിലെ കോട്ടയം എംഎല്‍എയും മന്ത്രിയുമായ തിരുവഞ്ചൂരിനെയാണ് നേരിടുന്നത്.