ഫ്‌ളോറിഡയില്‍ ട്രംപിന് മുന്നേറ്റം; സാന്‍ഡേഴ്‌സനെ പിന്നിലാക്കി ഹിലരി

Posted on: March 17, 2016 8:42 am | Last updated: March 17, 2016 at 1:44 pm
SHARE

hilari trumpവാഷിങ്ടണ്‍ : അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വന്‍ വിജയം. എതിര്‍ സ്ഥാനാര്‍ഥിയും ഫ്‌ളോറിഡയില്‍നിന്നുള്ള സെനറ്റര്‍ കൂടിയായ മാര്‍കൊ റൂബിയൊ ഇതേത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍നിന്നും പുറത്തായി. അതേ സമയം ഡമോക്രാറ്റിക്കുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിതിരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ എതിരാളിയായ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സനേക്കാള്‍ പ്രതിനിധികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി മുന്നേറ്റം തുടരുകയാണ്. തന്റെ ലീഡ് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ട്രംപിന്റെ ഫ്‌ളോറിഡയിലെ മത്സരം. സംസ്ഥാനത്തെ 99 പ്രതിനിധികളേയും തനിക്കനുകൂമാക്കാന്‍ ഇദ്ദേഹത്തിനായി. വോട്ടെടുപ്പില്‍ ട്രംപിന് 46 ശതമാനം വോട്ട് നേടാനായപ്പോള്‍ എതിരാളിയായ റൂബിയൊക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളു. ഫ്‌ളോറിഡയില്‍ ഹിലാരിക്ക് 68 പ്രതിനിധികളുണ്ട്. ഇതിന് പുറമെ നോര്‍ത്ത് കരോലീന, ഒഹിയൊ, ഇല്ലിനോയിസ് എന്നിവിടങ്ങളില്‍ വിജയിക്കാനും ഇവര്‍ക്കായി. മിസൗരിയില്‍ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 49.6നും 49.4നും ഇടയില്‍ വോട്ടുകള്‍ നേടി എതിരാളിയായ സൈന്‍ഡേഴ്‌സിനേക്കാള്‍ മുന്നിട്ടുനില്‍ക്കുകയാണ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിലേക്ക് തങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഫ്‌ളോറിഡയില്‍വെച്ച് ഹിലാരി മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here