റിയല്‍ എസ്റ്റേറ്റ് ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

Posted on: March 16, 2016 9:12 am | Last updated: March 16, 2016 at 11:24 am
SHARE

parliamentന്യൂഡല്‍ഹി: രാജ്യസഭക്ക് പിന്നാലെ റിയല്‍ എസ്റ്റേറ്റ് ബില്ലിന് ലോക്‌സഭയും അംഗീകാരം നല്‍കി. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഇടയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള ബില്ലിനാണ് ലോക്‌സഭ അംഗീകരം നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരന്തരം സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ് ബില്‍ കൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബേങ്ക് അക്കൗണ്ടുകള്‍ വഴിയല്ലാത്ത പണമിടപാടുകള്‍ ബില്‍ നിരോധിക്കുന്നുണ്ട്. ബില്ലിന് കഴിഞ്ഞ ദിവസം രാജ്യസഭ അംഗീകാരം നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത നിലനിര്‍ത്തുന്നതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികള്‍ രൂപവത്കരിക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നുണ്ട്. എല്ലാ നിര്‍മാണവും കൈമാറ്റവും റിയല്‍ എസ്റ്റേറ്റ് അതോറിറ്റികളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എല്ലാ പ്രോജക്ടുകളും റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here