വാഹന രജിസ്‌ട്രേഷനില്‍ വര്‍ധന

Posted on: March 15, 2016 6:37 pm | Last updated: March 15, 2016 at 6:37 pm

vehicleഒമാനില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ വര്‍ധനവ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറര ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും പുതിയ വാഹനങ്ങളുടെ ആവശ്യക്കാരെ വര്‍ധിപ്പിച്ചു. പുതിയ വാഹനങ്ങളില്‍ 74 ശതമാനവും സ്വകാര്യ വാഹനങ്ങളായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തിലധികം വാണിജ്യ വാഹനങ്ങളും 23,000 റെന്റല്‍ കാറുകളും 13,000 സര്‍ക്കാര്‍ വാഹനങ്ങളും 7,000 ടാക്‌സികളും 964 ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷം 2014 ആണ്. 1,43,000 വാഹനങ്ങളാണ് 2014ല്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തത്.