ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് ദുബൈയില്‍ സ്വീകരണം നല്‍കി

Posted on: March 15, 2016 3:21 pm | Last updated: March 15, 2016 at 3:21 pm
BUKHARI
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് ദുബൈയില്‍ സുന്നീ സംഘ കുടുംബം സ്വീകരണം നല്‍കിയപ്പോള്‍

ദുബൈ: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് ദുബൈ സുന്നീ സംഘ കുടുംബം സ്വീകരണം നല്‍കി. മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു.
കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി, എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുര്‍റശീദ് സഖാഫി, ആസിഫ് മൗലവി, കരീം തളങ്കര, ജമാല്‍ ഹാജി ചങ്ങരോത്ത്, ഇബ്‌റാഹീം ഹാജി പേരോട്, ഉമര്‍ കോയ ഹാജി ചാലിയം, ഇസ്മാഈല്‍ ഉദിനൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഉസ്മാന്‍ കക്കാട്, സുലൈമാന്‍ കന്മനം തുടങ്ങിയവര്‍ സംബന്ധിച്ചു.