Connect with us

Gulf

ഹെല്‍മെറ്റ് കൊണ്ട് യു എ ഇ പതാക; ലോക റിക്കാര്‍ഡില്‍ ഇടം പിടിച്ചു

Published

|

Last Updated

അബുദാബി: ഹെല്‍മറ്റ് അണിഞ്ഞ് യു എ ഇ ഫഌഗ്. ഇത് ഗിന്നസ് ലോക റിക്കാര്‍ഡ് നേടി. 3,929 ആളുകളാണ് ഹെല്‍മെറ്റ് ധരിച്ച് അണിനിരന്നത്. നാല് വര്‍ണത്തിലുള്ള ഹെല്‍മെറ്റാണ് ഇവര്‍ ധരിച്ചത്. ശംകയിലെ യു എ ഇ പതാക ഏറെ പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബി ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത് സെന്റര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു.

അബുദാബി പോലീസ് കോളജ്, പോലീസ് സ്‌കൂള്‍ ഡിപാര്‍ട്‌മെന്റ്, ദുബൈ പോലീസ് അക്കാഡമി, ഷാര്‍ജ ഫെഡറല്‍ പോലീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും അണിനിരന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് നിരവധിപേര്‍ കൂറ്റന്‍ പതാക കാണാനെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റെയ്‌സി മുഖ്യാതിഥിയായി. റെയ്‌സിയാണ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഏറ്റുവാങ്ങിയത്.
ദേശത്തോടും രാജ്യ ഭരണാധികാരികളോടുമുള്ള കൂറു വെളിപ്പെടുത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് റെയ്‌സി പറഞ്ഞു. നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest