Connect with us

Kerala

തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

Published

|

Last Updated

തിരുവനന്തപുരം: തിങ്കളാഴ്ച കാട്ടായിക്കോണത്ത് സിപിഐഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഇരു കക്ഷികളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി . വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകള്‍ സമാധാനപരമാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തിരുവനന്തപുരം നഗരവികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മേയര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രകടനത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമുണ്ടായത്.
വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കടകളും തകര്‍ത്തു. പത്ത് പോലീസുകാരടക്കം നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തിരുവനന്തപുരം ജില്ല മുഴുവനുമാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴക്കൂട്ടം മണ്ഡലത്തില്‍ സി.പി.എമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Latest