Connect with us

National

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Published

|

Last Updated

ഹൈദരാബാദ്: ഹൈദ്രാബാദ്: ബ്രിട്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം വിജയ് മല്യയെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘുനാഥിനെതിരെയും വാറണ്ട് ഉണ്ട്.

ജിഎംആര്‍ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവള അധികൃതരുടെ പരാതിയിലാണു കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വണ്ടിച്ചെക്ക് നല്‍കി കബിളിപ്പിച്ചതായാണു പരാതി.

അതേസമയം ബ്രിട്ടനിലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിജയ് മല്യ പറഞ്ഞു.ബ്രിട്ടനിലേക്ക് താന്‍ ഒളിചോടിയതല്ലെന്നു മല്യ ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ വേണ്ടതൊന്നും കാണുന്നില്ല. അതുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇല്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കൂട്ടായ്മ മല്യ ഇന്ത്യ വിടാതിരിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. 9000 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്കായി മല്യ നല്‍കാനുള്ളത്.