പാകിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു മരണം

Posted on: March 13, 2016 10:24 am | Last updated: March 13, 2016 at 4:53 pm

coal mineഇസ്‌ലാമാബാദ്: പാകിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

ഖനി തകര്‍ന്നു വീഴുന്ന സമയത്ത് 65 പേര്‍ അതിനുള്ളിലുണ്ടായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.