Connect with us

Ongoing News

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി

Published

|

Last Updated

കൊല്‍ക്കത്ത: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീം കൊല്‍ക്കത്തയില്‍ എത്തി. ടീമിനു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത പോലീസ് കമ്മീഷണറും പഴുതുകളില്ലാത്ത സുരക്ഷയൊരുക്കാമെന്ന കത്ത് ഐസിസിക്കു സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ലോകകപ്പില്‍ പങ്കെടുക്കുന്നതിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിനു വഴിതെളിയിച്ചത്. ബംഗാള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും സുരക്ഷാ വാഗ്ദാനം സംബന്ധിച്ച കത്ത് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കി. ഐസിസി ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയിരുന്നു. സുരക്ഷാകാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിച്ചതോടെ പിസിബി എക്‌സിക്യൂട്ടീവ് നജീം സേഥി ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ ഖാനുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനുശേഷമാണ് യാത്രാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

Latest