കോഴിക്കോട്: ജയസാധ്യതയുള്ള സീറ്റ് കിട്ടിയാല്‍ തിരുവമ്പാടി വിട്ടുനല്‍കാമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നതെന്നും അത് ഇപ്പോഴും പറയുന്നതായും ഇടി പറഞ്ഞു.
തിരുവമ്പാടിയില്‍ ലീഗ് വിഎം ഉമ്മര്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്നും തങ്ങള്‍ക്ക് താല്‍പര്യമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് മലയോര വികസന സമിതി രംഗത്തെത്തിയിരുന്നു.